വേങ്ങര: നിയമവും വിദ്യഭ്യാസവും മാത്രമല്ല സാമൂഹിക മനോഭാവത്തിന്റെ മാറ്റവും സ്ത്രീ സുരക്ഷക്ക് അനിവാര്യമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ലൈലാ ശംസുദ്ദീന്‍. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എമര്‍ജിംഗ് വുമണ്‍ സ്ത്രീ ശാക്തീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മണ്ഡലം പ്രസിഡന്റ് സാജിത അബ്ദുള്ള അധ്യക്ഷത വഹിച്ചു. വിമന്‍ ഇന്ത്യാമൂവ്‌മെന്റ് ജില്ലാ സെക്രട്ടറി പി ആരിഫ ടീച്ചര്‍, എസ്.ഡി.പി.ഐ ജില്ലാ വൈസ്പ്രസിഡന്റ് അരീക്കന്‍ ബീരാന്‍കുട്ടി, മണ്ഡലം സെക്രട്ടറി ഇ കെ അബ്ദുല്‍നാസര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം സെക്രട്ടറി സി പി ഷരീഫാറഹീം, ശര്‍മിള മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.
സ്ത്രീ സൂരക്ഷിതത്വത്തിന് സാമൂഹിക മനോഭാവം മാറണം; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
admin