വേങ്ങര: പാക്കടപ്പുറായ ഹെൽത്ത് സബ് സെന്ററിന് കീഴിൽ ബസാർ യൂത്ത് ക്ലബ്ബിൽ വച്ച് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി.
ഷുഗർ (RBC), പ്രഷർ (BP), Hb (ഹീമോഗ്ലോബിൻ - ഗർഭിണികൾക്ക്) എന്നിവയുടെ സൗജന്യ പരിശോധന ക്യാമ്പിൽ ഉൾപ്പെടുത്തി.
നാലാം വാർഡിലെയും അഞ്ചാം വാർഡിലെയും രോഗികൾ ക്യാമ്പ് ഉപയോഗപ്പെടുത്തി. പൊതുപ്രവർത്തകനും പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയറുമായ എ പി അബൂബക്കർ ക്യാമ്പിൽ പങ്കെടുത്തു. ബസാർ യൂത്ത് ക്ലബ് സെക്രട്ടറി ജലീൽ എം കെ, മെമ്പർമാരായ സെകീർ സി, അജു പി എന്നിവർ നേതൃത്വം നൽകി.