വേങ്ങര: വലിയോറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പരപ്പിൽ പാറയിൽ നിർമിക്കുന്ന പുതിയ കെട്ടിട നിർമ്മാണത്തിനായി ലെൻസ്‌ഫെഡ് വേങ്ങര യൂണിറ്റ് തയ്യാറാക്കിയ സ്കെച്ചും, ഓപ്പൺ ജിം, ഷട്ടിൽ കോർട്ട്, പാത്ത്‌വേ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മുഴുവൻ പ്രവർത്തനങ്ങളുടെയും രൂപരേഖ (മാസ്റ്റർപ്ലേൻ) ജില്ലാ സെക്രട്ടറി വി കെ റസാക്ക് പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി.
ചടങ്ങിൽ ലെൻസ്ഫെഡ് വേങ്ങര യുനിറ്റ് ഭാരവാഹികൾ വാർഡ് മെമ്പർ പ്രദേശത്തെ സാമൂഹിക സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.