വേങ്ങര: കെപിഎസ്ടിഎ വേങ്ങര ഉപജില്ലാ കമ്മിറ്റി സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു. സമ്മാനദാനചടങ്ങ് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ട്രഷറർ റമീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി. മുഹമ്മദ്, സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോസഫ്, ഉപജില്ലാ സെക്രട്ടറി കെ.പി. പ്രജീഷ്, നീനാ മോഹൻ എന്നിവർ പ്രസംഗിച്ചു.
അനിൽ പരപ്പനങ്ങാടി രക്ഷിതാക്കൾക്ക് ബോധവത്കരണക്ലാസെടുത്തു. മത്സരങ്ങൾക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി ഷൈനി മാത്യു, അബ്ദുൽ റസാക്ക്, അനൂപ് സക്കറിയ, ജോസഫ് മാത്യു, കെ. ഇന്ദു, വി.പി. വിപിൻ, പി.കെ. മുഹമ്മദ് മുസ്തഫ, ബിജു പൊടിക്കുഞ്ഞ് എന്നിവർ നേതൃത്വം നൽകി. സുകുമാരനുണ്ണി അവാർഡ് ഓഫ് എക്‌സലൻസ് നേടിയ കെ. അബ്ദുൽ മജീദിനെ ചടങ്ങിൽ ആദരിച്ചു.
മത്സരവിജയികൾഎൽപി വിഭാഗം: 1. മിസ്യാൽ മുഹമ്മദ് (എഎംഎൽപിഎസ്, വേങ്ങര കുറ്റൂർ), 2. ഇ.കെ. സഹറ ഷറഫ് (എയുപിഎസ് ഇരുമ്പുചോല), 3. ദയാനാഥ് (ജിയുപിഎസ് ക്ലാരി). യുപി വിഭാഗം: 1. അലൻ എ. ഷിജു (ജിഎച്ച്എസ്എസ്, പുതുപ്പറമ്പ്), 2. ഗൗതം ശങ്കർ(ജിഎച്ച്എസ്എസ് പെരുവള്ളൂർ), 3. മുഹമ്മദ് ഹിഷാം (എയുപിഎസ് വലിയോറ ഈസ്റ്റ്).
ഹൈസ്‌കൂൾ വിഭാഗം: 1. അഭിഷ്ണ സുനിൽ (പിപിടിഎംവൈഎച്ച്എസ്എസ്, ചേറൂർ), 2. ദിയ കിഷോർ(ജിഎച്ച്എസ് കുറുക), 3. കെ. ഫഹുലുറഹ്മാൻ (ഐയുഎച്ച്എസ്എസ്, പറപ്പൂർ).
ഹയർസെക്കൻഡറി വിഭാഗം: 1. ടി. തേജസ്(ജിഎച്ച്എസ്എസ്, പെരുവള്ളൂർ) 2. പി.വി. ഫാത്തിമ മിൻഹ(പിപിടിഎംവൈഎച്ച്എസ്എസ്, ചേറൂർ), 3. ഹുദാ നാഫിയ (ജിഎച്ച്എസ്എസ് പെരുവള്ളൂർ).