വേങ്ങര: പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ഒക്ടോബർ 7ന് നടത്തുന്ന നിയമസഭാ മാർച്ചിന്റെ പ്രചരണാർത്ഥം വേങ്ങര സബ് ട്രഷറിക്ക് മുമ്പിൽ ബാനർ സ്ഥാപിച്ചു കൊണ്ട് പ്രചരണം ആരംഭിച്ചു.
യോഗത്തിൽ കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി കെ അഹമ്മദ് കുട്ടി, പിടി മൊയ്തീൻകുട്ടി, കെ ടി അബൂബക്കർ, വി എം അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. യു ഹമീദലി സ്വാഗതവും നന്ദിയും പറഞ്ഞു.