ഒന്നാമത് പുത്തനങ്ങാടി ജെറ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ കിരീടം നേടി കിംഗ്സ് ഇലവൻ

വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, ഹൈറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫി ഒന്നാമത് പുത്തനങ്ങാടി ജെറ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മത്സരത്തിൽ കിംഗ്സ് ഇലവൻ കിരീടം നേടി. ബ്ലോക്ക്‌ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് മത്സരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എ.കെ.പി ജുനൈദ് അധ്യക്ഷത വഹിച്ചു. പുത്തനങ്ങാടിയിലെ കാരണന്നവർ ആയ മൊയ്‌ദീൻ കുട്ടി ഇ.കെ, അലവിക്കുട്ടി കുറുക്കൻ, അബ്ദുൽ ഗഫൂർ വി.പി, ഹംസ പറങ്ങോടത്ത്, മജീദ് മാസ്റ്റർ, സലാം കാട്ടിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

ജെറ്റ്സ് സൂപ്പർ കിംഗ്സ്, ജെറ്റ് ഇലവൻ, കിംഗ്സ് ഇലവൻ, ഇമ്മു ഇലവൻ അടങ്ങിയ നാലു ടീമുകളുടെ വാശിയേറിയ മത്സരത്തിൽ രമേഷന്റെ ക്യാപ്റ്റൻസിയിൽ കിംഗ്സ് ഇലവൻ കിരീടം നേടി. ഇബ്രാഹിം മണ്ടോടന്റെ ക്യാപ്റ്റൻസിയിൽ ഇമ്മു  ഇലവൻ റണ്ണർ അപ്പ്‌ ആയി. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ അഞ്ച് ഓവറിൽ 4 വിക്കറ്റുകളോടെ 54 റൻസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇമ്മു ഇലവൻ 4 വിക്കറ്റ് നഷ്ടത്തിൽ 34 റൺസിൽ അടിയറവ് വെച്ചു.

ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനുള്ള പുരസ്കാരം എൻ.കെ ഫൈസൽ (4 ഇന്നിങ്ങ്സിൽ നിന്നും 121 റൺസ്) നേടി. ഒരു ഫിഫ്റ്റി അടക്കം കിംഗ്സ് ഇലവൻറെ നെടും തൂണായി മാറിയ ഫൈസൽ കളിയുടെ ഗതി തന്നെ മാറ്റുകയായിരുന്നു. കൂടാതെ 4 ഇന്നിങ്സുകളിൽ നിന്നും 6 വിക്കറ്റുകളോടെ മണ്ടോടൻ ഇബ്രാഹിം മികച്ച ബൗളർക്കുള്ള പുരസ്കാരവും നേടി. ഫായിസ് കാവുങ്ങൽ (2), ഫൈസൽ എൻ.കെ, ഇബ്രാഹിം മണ്ടോടൻ (2), അദീബ് എ.കെ, നവാസ് വി.കെ, സജീർ എം
തുടങ്ങിയവർ വിവിധ മത്സരങ്ങളിലായി മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ നേടി. ടൂർണമെന്റിലെ മാൻ ഓഫ് ദ സീരിയസ് പട്ടം ഫൈസൽ എൻ.കെ കരസ്ഥമാക്കി.
ഒന്നാമത് ജെറ്റ്സ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് വിന്നേഴ്സ് ട്രോഫി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എ.കെ.പി ജുനൈദ്, വാർഡ് യൂത്ത് ലീഗ് ട്രഷറർ ശിഹാബ് പറങ്ങോടത്ത് ചേർന്ന് കിംഗ്സ് ഇലവൻ ക്യാപ്റ്റൻ രമേശന് കൈമാറി. ക്യാമ്പ്‌ നൗ മൊമന്റോസ് പട്ടാമ്പി സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് അപ് കിരീടം പതിനഞ്ചാം വാർഡ് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ അഫ്സൽ കാവുങ്ങൽ, സൗദി-ദമാം കെഎംസിസി മെമ്പർ ഷഫീഖ് അലി വെട്ടിക്കാടൻ, നസ്റുദ്ധീൻ ഇ.കെ എന്നിവർ ചേർന്ന് ഇമ്മു ഇലവൻ ക്യാപ്റ്റൻ മണ്ടോടൻ ഇബ്രാഹിമിന് കൈമാറി.
ആദ്യ ജെറ്റ്സ് ക്രിക്കറ്റ്‌ പ്രീമിയർ ലീഗിന് ഷഫീഖ് അലി വെട്ടിക്കാടൻ, അഫ്സൽ കാവുങ്ങൽ, എ.കെ.പി ജുനൈദ്, നസ്റുദ്ധീൻ ഇ.കെ എന്നിവരുടെ മികച്ച സംഘാടനത്തിൽ ആദ്യ സീസൺ പരിസമാപ്‌തി കുറിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}