വേങ്ങര: "പവിത്രമാണ് കുടുംബം പരിശുദ്ധമാണ് ബന്ധങ്ങൾ" എന്ന തലക്കെട്ടിൽ കെ എൻ എം സംസ്ഥാനത്തെ എല്ലാ ശാഖ, യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കെ എൻ എം വേങ്ങരശാഖ സംഘടിപ്പിച്ച മുജാഹിദ് ഫാമിലിമീറ്റിന് ഉജ്ജ്വലപരിസമാപ്തി. വേങ്ങര മനാറുൽഹുദാ അറബി കോളേജ്ക്യാമ്പസിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ സ്ത്രീ സാനിധ്യംകൊണ്ട് ശ്രദ്ധേയമായി.
വൈകിട്ട് 4 മണിക്ക് കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എൻ ടി മുഹമ്മദ് ശരീഫ് അധ്യക്ഷതവഹിച്ചു. (കുടുംബ ബന്ധങ്ങളുടെ പവിത്രത) എന്ന വിഷയത്തിൽ നസീറുദ്ദീൻ റഹ്മാനി, (ഇസ്ലാമികകുടുംബം ശാന്തിയുടെഭവനം) എന്ന വിഷയത്തിൽ ആയിഷ സജ്ന.(തൗഹീദി സരണിയിൽ കുടുംബത്തോടൊപ്പം) എന്ന വിഷയത്തിൽ അബ്ദുൽബാരി ബുസ്താനി തുടങ്ങിയ പ്രമുഖർ ക്ലാസ് എടുത്തു.
മണ്ഡലം സെക്രട്ടറി പി കെ മൊയ്തീൻകുട്ടി മാസ്റ്റർ, ഐ എസ് എം മണ്ഡലം പ്രസിഡണ്ട് യു കെ റമീസ്, എൻ ടി ബാബു, കെ അബ്ദുറഹിമാൻ എന്നിവർ ആശംസ പ്രസംഗം നിർത്തി. എബിസി മുജീബ് സ്വാഗതവും, കെ ഹാറൂർ റഷീദ് നന്ദിയും പറഞ്ഞു. രാത്രി 9 മണിക്ക് രാത്രിഭക്ഷണം കഴിച്ച് ഫാമിലി മീറ്റ് പര്യവസാനിച്ചു.