വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഐസിഡിഎസ് സുവർണജൂബിലി ആഘോഷം ‘സുവർണസ്മിതം’ ശനിയാഴ്ച വേങ്ങര സുബൈദാ പാർക്കിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി അങ്കണവാടിതലസംഗമം, സുവർണജൂബിലി വിളംബരം, ജീവനക്കാരുടെ സംഗമം, ആദ്യകാലജീവനക്കാരെ ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവ നടക്കും.
പരിപാടിയുടെ ലോഗോ ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രകാശനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, സഫീയ മാലേക്കാരൻ, പി.പി. സഫീർ ബാബു, സുഹിജാബി ഇബ്രാഹീം, പറങ്ങോടത്ത് അബ്ദുൾ അസീസ്, പി.കെ. റഷീദ്, എ.പി. അബ്ദുൾ അസീസ്, സിഡിപിഒ മൈമൂനത്ത്, സക്കീന, ജസീന തുടങ്ങിയവർ പ്രസംഗിച്ചു