വേങ്ങരയിൽ എസ് കെ എസ് എസ് എഫ് ഫലസ്തീൻ ഐക്യദാർഢ്യ തെരുവ്

വേങ്ങര: എസ് കെ എസ് എസ് എഫ്‌ വേങ്ങര മേഖല ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ചു കൊണ്ട് വേങ്ങരയിൽ ഐക്യദാർഢ്യ തെരുവ് നടത്തി. ഗാസയിൽ ഇസ്രായേൽ തുടരുന്ന കൊടും ക്രൂരതകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയും പീഡനമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം മേഖലാതലങ്ങളിൽ സംഘടിപ്പിച്ച 'പ്രതിഷേധ തെരുവ്' ജനകീയ മുന്നേറ്റമായി.

ഗസ്സയിലെ നരനായാട്ടിന് തുടക്കമിട്ട് രണ്ട് വർഷം പൂർത്തിയാകുന്ന ദിവസമായതിനാൽ സമരപരിപാടികൾ കൂടുതൽ ശ്രദ്ധേയമായി. മനുഷ്യത്വത്തിന്റെ എല്ലാ മൂല്യങ്ങളെയും കാറ്റിൽപ്പറത്തി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരായ പ്രാദേശിക തലങ്ങളിൽ നടന്ന ശക്തമായ താക്കീതായി ജനകീയ പ്രക്ഷോഭം മാറി.

എസ് കെ എസ് എസ് എഫ്‌ വേങ്ങര മേഖല പ്രതിഷേധ തെരുവ്  
കുറ്റാളൂരിൽ നിന്നും വേങ്ങര യിലേക്ക് പ്രതിഷേധ റാലി നടന്നു. 
ജില്ല പ്രസിഡൻറ് പാണക്കാട് അബ്ദുറഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ നിസാമി മുട്ടുംപുറം മുഖ്യപ്രഭാഷണം നടത്തി. 

മുസ്തഫ എം ടി, മുജീബ് റഹ്മാൻ ബാഖവി, ഷമീർ ഫൈസി മണ്ണിൽപിലാക്കൽ, മുസ്തഫ മാട്ടിൽ, ഹസീബ് ഓടക്കൽ , മുഹമ്മദ് ചെനക്കൽ, സൈനുദ്ദീൻ ഫൈസി, എം ടി പരീത് ഹാജി, ജലീൽ ചാലിൽ കുണ്ട്, സയ്യിദ് അനീർ തങ്ങൾ, സൈനുൽ ആബിദ് വാഫി കുറ്റാളൂർ ഉവൈസ് ഫൈസി, ഷാഹിദ് ഫൈസി, സമദ് മമ്പീതി, നിസാമുദ്ദീൻ പുത്തൻപീടിക, സൽമാൻ ചേറൂർ റോഡ് , അഫ്സൽ മുസ്ലിയാർ അനസ്മാലിക്ക് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}