വേങ്ങര: ഒതുക്കുങ്ങൽ പഞ്ചായത്തിലെ തൊടുകുത്ത് പറമ്പിൽ വെൽഫെയർ പാർട്ടി മൂലപ്പറമ്പ് യൂണിറ്റ് നിർമ്മിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡൻ്റ് കെ.വി.സഫീർഷ നിർവഹിച്ചു.
ഉദ്ഘാടനത്തിടയിൽ ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഴുവൻ പ്രദേശവാസികളും പങ്കാളികളായി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സീനത്ത് ചക്കിപ്പാറ, നുസ്റത്ത്, മുൻ വാർഡ് മെമ്പറും മുസ്‌ലിം ലീഗ് പ്രസിഡൻ്റുമായ കെ.പി. ബഷീർ എന്ന ബാവ, വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം വൈസ് പ്രസിഡൻ്റ് ദാമോദരൻ പനക്കൽ, മുൻ വാർഡ് മെമ്പറും പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ ടി. റസിയ ടീച്ചർ, പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൺ പ്രസിഡൻ്റ് അബ്ദുറഹിം ഒതുക്കുങ്ങൽ, പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്ത് ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ് സ്വാഗതവും യൂണിറ്റ് പ്രസിഡൻ്റ് എം. കുഞ്ഞാലിമാസ്റ്റർ നന്ദിയും പറഞ്ഞു.