പറപ്പൂർ: വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി ഗസ്സയിൽ പിടഞ്ഞു വീഴുന്ന കുരുന്നുകൾക്കും ധീര പോരാളികൾക്കും ഐക്യദാർഢ്യമർപ്പിച്ച് കൊണ്ട് നൈറ്റ് മാർച്ച് നടത്തി. കുറ്റിത്തറയിൽ നിന്നും ആരംഭിച്ച മാർച്ച് പാലാണിയിൽ അവസാനിച്ചു. മണ്ഡലം ട്രഷററർ അഷ്റഫ് പാലേരി മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡൻ്റ് നജീബ്, ജലീൽ മാസ്റ്റർ, അൻവർ സാദത്ത്, മുഹമ്മദ് മങ്കട, അലവി എ.കെ എന്നിവർ നേതൃത്വം നൽകി.