വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസ് ഭൂമിത്രസേനാ ക്ലബ് ലോക ഭക്ഷ്യ ദിനത്തോട് ബന്ധപ്പെട്ട് വയോജന കേന്ദ്രം സന്ദർശിച്ചു. മലപ്പുറം കാവുങ്ങൽ നവജീവൻ വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയാണ് ഭക്ഷ്യ ദിനം ആചരിച്ചത്. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ഭൂമിത്രസേന കോഡിന്നേറ്റർമാരായ ഡോ. ഫബീന. ഇ വി, റാഷിദ ഫർസത്ത്, നവജീവൻ ഓൾഡ് ഏജ് ഹോം പ്രവർത്തകരായ പുഷ്പലത, സുജ എന്നിവർ സംസാരിച്ചു.
ക്ലബ് കോർഡിനേറ്റര്മാരായ സജാദ്, സിനാൻ, സൻഹ, ഹസനത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മലബാർ കോളേജ് ഓഫ് അധ്വാൻസ്ഡ് സ്റ്റഡീസ് ഭൂമിത്രസേന ക്ലബിന്റെ സ്നേഹോപഹാരം നവജീവൻ ഓൾഡേജ് ഹോം ഭാരവാഹികൾക് കൈമാറുന്നു