ദാറുൽ ഹിക്മ സലഫി മസ്ജിദിന്റെ ഒന്നാം നില ഉദ്‌ഘാടനം ചെയ്തു

വേങ്ങര: ടൗൺ ദാറുൽ ഹിക്മ സലഫി മസ്ജിദിന്റെ ഒന്നാം നില ഉദ്ഘാടനവും അതിനോ ടനുബന്ധിച്ചു ഖുർആൻ പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ക്ലാസ്സ് എടുത്തു.

ഖുർആനിലെ ആയത്തുകൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് വിശ്വാസികളുടെ ഈമാൻ (വിശ്വാസം) വർദ്ധിപ്പിക്കുന്നു.
സത്യത്തെയും മിഥ്യയെയും വേർതിരിച്ചറിയാൻ സഹായിക്കുന്ന ഒരു വഴികാട്ടിയാണ് ഖുർആൻ. ഇത് ജീവിതത്തിൽ ശരിയായ പാത തിരഞ്ഞെടുക്കാൻ സഹായിക്കുകയും, എല്ലാത്തരം വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ധാർമ്മികതയ്ക്കും വേണ്ട തത്ത്വങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.

എല്ലാ മാസവും ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും മഗ്‌രിബ് നമസ്കാര ശേഷം ശുറൈഹ് സലഫിയുടെ നമസ്കാരം എന്ന വിഷയത്തിൽ തുടർ പഠന ക്ലാസ്സ്‌ നടത്താൻ തീരുമാനിച്ചു.

പ്രസ്തുത പരിപാടിയിൽ അബ്ദുൽ മജീദ് കെ സ്വാഗതവും ബഷീർ എ കെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}