മലർവാടി ലിറ്റിൽ സ്ക്കോളർ: സംസ്ഥാന ജേതാവിനെ അനുമോദിച്ചു

എ.ആർ നഗർ: മലർവാടി ലിറ്റിൽ സ്കോളർ കേരള, തൃശൂരിൽ നടത്തിയ സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടിയ ഫാത്തിഹ് പുതുപ്പറമ്പിലിനെ മെമെന്റോ നൽകി അനുമോദിച്ചു. മലർവാടി എ. ആർ നഗർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണവും അനുമോദന ചടങ്ങും ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് സമീർ കാളികാവ് ഉദ്ഘാടനം ചെയ്തു. വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് പി. ഇ ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു. മലർവാടി ജില്ലാ രക്ഷാധികാരി കൂടിയായ സമീർ കാളികാവ് ഫാത്തിഹിന് സ്നേഹോപഹാരം കൈമാറി. മലർവാടി ജില്ലാ സെക്രട്ടറി കെ.പി.ശറഫുദ്ധീൻ ഉമർ, സാഹിറ കൊടപ്പന, തൻസീലത്ത് ബിൻത് ഹംസ, അൻവർ ശമീം ആസാദ്, പി.ഇ. നൗഷാദ്,ആബിദ് , അബ്ദുല്ലാ മുഹിയിദ്ധീൻ, അഹ്സന മറിയം എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}