ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി

വേങ്ങര: ഫലസ്തീനിലെ കുഞ്ഞുങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്നവരോട് പൊറുക്കില്ല' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഇരിങ്ങലൂർ ഈസ്റ്റ് എ എം എൽ പി എസിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി. 

വിദ്യാലയത്തിലെ കബ് ബുൾബുൾ യൂണിറ്റും  ടി.ടി.കെ എം ഐ ടി ഐ യിലെ അധ്യാപക വിദ്യാർത്ഥികളും ചേർന്ന് നടത്തിയ യുദ്ധവിരുദ്ധ സദസ്സ് പ്രധാനധ്യാപകൻ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. റഷ്ദാൻ എ കെ യുദ്ധവിരുദ്ധ പ്രതിജ്ഞ അവതരിപ്പിച്ചു.ഫ്രെയിംസ് എഗൈൻസ്റ്റ് വാർ എന്ന പേരിൽ ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ ചങ്ങല എന്നിവ ഒരുക്കി. 

സ്റ്റാഫ് സെക്രട്ടറി പി വി കെ ഹസീന. ആനന്ദൻ കെ കെ, അംറ ഷെറിൻ എം, ഷിംന ഷെറി  സ്കൂൾ ലീഡർ മുഹമ്മദ്‌ ഇഷാൻ എ.വി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}