വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തു

വേങ്ങര: കണ്ണാട്ടിപ്പടി യുവജന സംഘം വായനശാല ഡിജിറ്റലൈസേഷൻ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം വായനശാല കമ്മറ്റി പ്രസിഡന്റ് എൻ. ടി നജീബ് നിർവഹിച്ചു. കൂടാതെ ഇരട്ടിമധുരമായി ഹരിത കേരള മിഷനിൽ നിന്നും കണ്ണാട്ടിപ്പടി യുവജന സംഘം വായനശാലയ്ക്ക് ലഭിച്ച എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ പ്രകാശനവും നടന്നു.

ചടങ്ങിൽ കമ്മറ്റി ഭാരവാഹികളായ പൂവഞ്ചേരി അലവിക്കുട്ടി, പനക്കൽ ഉമ്മർ, കല്ലൻ മൂസ, ഇല്ലിക്കോടൻ സലാം, ഗിരിജ ടീച്ചർ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്), ഷീജ പട്ടയിൽ(ലൈബ്രേറിയൻ), കനകലത തൂമ്പയിൽ, തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ പൂവഞ്ചേരി അബ്ദുല്ലത്തീഫ്, സുബൈർപനക്കൽ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}