എം.ജി.പട്ടേൽ ദേശീയ അവാർഡ് ജേതാവ് മുജീബ് റഹ്മാൻ മാസ്റ്ററെ മാറാക്കര എ.യു.പി.സ്കൂൾ അനുമോദിച്ചു

മാറാക്കര: മികച്ച ഉർദു അധ്യാപകനുള്ള എം.ജി. പട്ടേൽ ദേശീയ അവാർഡ് നേടിയ മാറാക്കര എ.യു.പി.സ്കൂളിലെ ഉർദു അധ്യാപകൻ പി.പി.മുജീബ് റഹ്‌മാൻ മാസ്റ്റർക്ക് സ്കൂളിൽ അനുമോദനം നൽകി. മാറാക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമറലി കരേകാട് ഉദ്ഘാടനം ചെയ്തു. തൻ്റെ അധ്യാപന മേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നതിനു പുറമെ സാമൂഹിക സാംസ്കാരിക രംഗത്തും നിറഞ്ഞ് നിൽക്കുന്നവരാകണം യഥാർത്ഥ അധ്യാപകനെന്നും അതിന് കൃത്യമായ മാതൃകയാണ് മുജീബ് റഹ്മാൻ മാസ്റ്റർ എന്നും ഈ അവാർഡ്  സ്കൂളിന് മാത്രമല്ല മാറാക്കര പഞ്ചായത്തിനും അഭിമാനമാണെന്നും   അദ്ദേഹം പറഞ്ഞു. 
പി.ടി.എ പ്രസിഡണ്ട് പ്രവീൺ.പി അധ്യക്ഷത വഹിച്ചു.സ്കൂളിൻ്റെ ഉപഹാരം മാനേജർ പി.എം.നാരായണൻ നമ്പൂതിരിയും പി.ടി.എ യുടെത് പി.ടി.എ ഭാരവാഹികളും നൽകി. സാബു ചാരത്ത് പൊന്നാട അണിയിച്ചു.പി.ടി.എ വൈസ് പ്രസിഡൻ്റ് പൂക്കോയ  തങ്ങൾ, എം.ടി.എ പ്രസിഡണ്ട് ഫരീദ.കെ.പി, പ്രധാനാധ്യാപിക ടി.വൃന്ദ,  ഉസ്മാൻ.കെ,എൻ.ടി.അബ്ദു,ഷഹ്‌നാസ്.ടി.പി,സ്റ്റാഫ് സെക്രട്ടറി ടി.പി. അബ്ദുൽ ലത്വീഫ്, പി.എം.രാധ,കെ.പ്രകാശ്,പി.എം.തമീം,ബിന്ദു.വി.എസ്,ചിത്ര.ജെ.എച്ച് സംസാരിച്ചു.അവാർഡ് ജേതാവ് പി.പി.മുജീബ് റഹ്‌മാൻ മറുമൊഴി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}