“ലഹരിയുടെ വലയത്തിൽ നിന്ന് കളത്തിന്റെ വെളിച്ചത്തിലേക്ക്“ പുതിയ പദ്ധതിയുമായി പുഴച്ചാൽ എസ് എഫ് സി ക്ലബ്



വേങ്ങര: ഫുട്ബോൾ ലോകകപ്പ് 2026 ആവേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുട്ടികളിലെ ലഹരിയും മൊബൈൽ അടിക്ഷനും പോലുള്ള സാമൂഹിക ദുഷ്പ്രവണതകളിൽ നിന്ന് മാറി ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കാനുള്ള ഉദ്ദേശത്തോടെ എസ് എഫ് സി ക്ലബ് പുഴച്ചാൽ ഒരു സാമൂഹിക പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തുമുള്ള കുട്ടികൾക്ക് ഫുട്ബോൾ വിതരണം ചെയ്ത് അവരിൽ “ലഹരി വേണ്ട… ഫുട്ബോൾ മതി 2026 വേൾഡ് കപ്പ് ആവേശം കുട്ടികളുടെ കളിസ്ഥലങ്ങളിൽ പടരടട്ടെ” എന്നൊരു ആരോഗ്യകരമായ ഉണർവ് വളർത്തുകയാണ് ലക്ഷ്യം. 

പദ്ധതിയുടെ ഉദ്ഘാടനം വേങ്ങരയിലെ എല്ലാ വാർത്തകളും സംഭവങ്ങളും തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്ന വേങ്ങര ലൈവ് എന്ന സജീവ വാർത്താ ചാനലിന്റെ എഡിറ്റർ അനസ് വേങ്ങര കുട്ടികൾക്ക് ആദ്യ ഫുട്ബോൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ലഹരിയ്ക്ക് പകരം ഫുട്ബോളിനോടുള്ള പ്രണയം,
അശ്രദ്ധയ്‌ക്ക് പകരം ആരോഗ്യവും കൂട്ടായ്മയും വളരട്ടെ! 💪⚽


“ലഹരി വേണ്ട… ഫുട്ബോൾ മതി ⚽ 2026 World Cup ആവേശം കുട്ടികളുടെ കളിസ്ഥലങ്ങളിൽ പടരട്ടെ”
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}