സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ യെ ആദരിച്ചു

വേങ്ങര: വയോസേവന പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെയും പ്രതിബദ്ധതയോടെയും പങ്കാളിയായി, പഞ്ചായത്തിന്റെയും സായംപ്രഭയുടെയും എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയും സഹകരണവും നൽകി വേങ്ങര ഗ്രാമപഞ്ചായത്തിനെ വയോ സൗഹൃദ പഞ്ചായത്തായി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ. കെ യെ വേങ്ങര പഞ്ചായത്ത് ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്‌നേഹോപഹാരം പ്രതിപക്ഷ ഉപനേതാവും എം.എൽ.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടി കൈമാറി.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ. സലീം, പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്‌, എ.കെ. നഫീസ, എ.കെ. അലവി എന്നിവരും മറ്റ് സഹ പ്രവർത്തകരും സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}