ബഡ്സ് സ്കൂൾ ജില്ലാ കായികമേള: വേഗതാരമായി ഉഫൈസ്

വേങ്ങര: ബഡ്‌സ് സ്കൂൾ ജില്ലാ കായികമേളയിൽ ജൂനിയൽ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ അങ്ങാടിപ്പുറം ബഡ്‌സ് സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ഉഫൈസ് ഒന്നാമതെത്തി. ഉഫൈസ് ആദ്യമായാണ് ബഡ്‌സ് ജില്ലാതല കായികമേളയിൽ പങ്കെടുക്കുന്നത്. ആദ്യമായി പങ്കെടുക്കുന്നതിന്റെ യാതൊരുവിധ പരിചയക്കുറവും കാണിക്കാതെ തന്റെ വൈകല്യങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മുഹമ്മദ് ഉഫൈസ് ഒന്നാമനായത്. വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹ്‌ല

വേങ്ങര : ബഡ്‌സ് സ്‌കൂൾ ജില്ലാ കായികമേളയിൽ തന്റെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ ടി.ടി. ഷഹ്‌ല ഒന്നാംസ്ഥാനം നേടി.പാണ്ടിക്കാട് പ്രതീക്ഷ സ്‌കൂൾ വിദ്യാർഥിയായ ഷഹ്‌ല ഇതേ ഇനത്തിൽ കഴിഞ്ഞവർഷത്തെ ജില്ലാതല ബഡ്‌സ് കായികമേളയിൽ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനവും നേടിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}