വേങ്ങര വാർഡ് 15 ൽ പറങ്ങോടത്ത് ഹംസ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുത്തനങ്ങാടിയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരത്തിനിറങ്ങി വാർഡ് മുസ്ലിം ലീഗ് മുൻ ട്രഷറർ പറങ്ങോടത്ത് ഹംസ. പതിനഞ്ചാം വാർഡിലെ വോട്ടർമാർക്കിടയിൽ ജനകീയ  അടിത്തറയുള്ള പറങ്ങോടത്ത് ഹംസ ആദ്യമായാണ് സ്ഥനാർതിത്വത്തിലേക്ക് വരുന്നത്. 

50 വർഷത്തിലധികം മുസ്ലിം ലീഗ് പാർട്ടിയുടെ സജീവ പ്രവർത്തകനായ പറങ്ങോടത്ത് ഹംസ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിക്കുമെന്ന് വാർഡിലെ വോട്ടർമാർ പറയുന്നു. 

ജീവകാരുണ്യ, മത സാമൂഹിക, സാംസ്കാരിക രംഗത്തെ നിറ സാനിധ്യമായ പറങ്ങോടത്ത് ഹംസയുടെ ജനകീയത വൻ മുതൽക്കൂട്ടാകുമെന്നാണ് പുത്തനങ്ങാടിയിലെ ജന സംസാരം. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കൂടെയുണ്ടാകണമെന്നും പറങ്ങോടത്ത് ഹംസ അഭ്യർത്ഥിച്ചു. 

ഇന്നലെ വേങ്ങര ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി മുൻപാകെ പറങ്ങോടത്ത് ഹംസ നാമനിർദേശ പത്രിക സമർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}