വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായി ബുഷ്റ കാവുങ്ങൽ റിട്ടേണിങ് ഓഫീസർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വേങ്ങരഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റും നിലവിലെ ഗാന്ധിക്കുന്ന് വാർഡ് മെമ്പറുമായ ടികെ പൂച്ച്യാപ്പുവിൻ്റെ നേതൃത്വത്തിൽ നിരവധി നാട്ടുകാർ പത്രിക സമർപ്പണ വേളയിൽ സംബന്ധിച്ചു.
ഐക്യകണ്ഠേന തന്നെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച യുഡിഫ് നേതൃത്വത്തിനും പ്രവർത്തകർക്കും സ്നേഹനിധികളായ മുഴുവൻ നാട്ടുകാർക്കും ബുഷ്റ കാവുങ്ങൽ നന്ദി അറിയിച്ചു.