വേങ്ങര: മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തെരെഞെടുപ്പുകളിലേക്ക് മുഴുവന്‍ സ്ഥാനാര്‍ഥികളേയും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നേരത്തെ തന്നെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിയന്ത്രണവും പൂര്‍ത്തിയാക്കാനായതായി ഭാരവാഹികള്‍ അവകാശപ്പെട്ടു. 18 വാര്‍ഡുകളുള്ള വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ 13വാര്‍ഡുകളില്‍ മുസ്ലീം ലീഗും അഞ്ചു വാര്‍ഡുകളില്‍ കോണ്‍ഗ്രസും മത്സരിക്കും. പുകയൂര്‍, അച്ചനമ്പലം, ചേറൂര്‍ കുറ്റാളൂര്‍, കാരാത്തോട്, എടയാട്ടുപറമ്പ്, പറപ്പൂര്‍, എടരിക്കോട്, പുതുപറമ്പ്, തെന്നല, കച്ചേരിപ്പടി, വേങ്ങര, വി കെ പടി വാര്‍ഡുകള്‍ ലീഗിനും കക്കാടമ്പുറം, തോട്ടശ്ശേരിയറ, പാലാണി, വാളക്കുളം, കുറ്റൂര്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസിനും നല്‍കി. 24 വാര്‍ഡുകളുള്ള എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തില്‍ ലീഗ് 14 വാര്‍ഡിലും കോണ്‍ഗ്രസ് 9 വാര്‍ഡിലും ഒരു വാര്‍ഡില്‍ സ്വതന്ത്രനും മത്സരിക്കും. 24 വാര്‍ഡുകളുള്ള വേങ്ങരയില്‍ ലീഗ് 17വാര്‍ഡിലും കോണ്‍ഗ്രസ് 7വാര്‍ഡിലും മത്സരിക്കും. 24 വാര്‍ഡുള്ള കണ്ണമംഗലത്ത് ലീഗ് 15വാര്‍ഡിലും കോണ്‍ഗ്രസ് 8വാര്‍ഡിലും ഒരു വാര്‍ഡില്‍ സ്വതന്ത്രനും മത്സരിക്കും. 23വാര്‍ഡുള്ള ഒതുകുങ്ങലില്‍ ലീഗ് 17 വാര്‍ഡിലും കോണ്‍ഗ്രസ്6വാര്‍ഡിലും മത്സരിക്കും. 19വാര്‍ഡുള്ള ഊരകത്ത് ലീഗ് 16 വാര്‍ഡിലും കോണ്‍ഗ്രസ് 3 വാര്‍ഡിലും 22വാര്‍ഡുള്ള പറപ്പൂരില്‍ ലീഗ് 14വാര്‍ഡിലും കോണ്‍ഗ്രസ് 7വാര്‍ഡിലും സ്വതന്ത്ര ഒരു വാര്‍ഡിലും മത്സരിക്കും. അടുത്ത ദിവസം തന്നെ മണ്ഡലത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പ്രഖ്യാപനം പൂര്‍ത്തിയാവും. പത്രസമ്മേളനത്തില്‍ മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ പി എ ചെറീത്, കണ്‍വീനര്‍ പി കെ അലി അക്ബര്‍, സുലൈമാന്‍ ആവയില്‍, വി പി എ റശീദ്, നാസര്‍ പറപ്പൂര്‍ പങ്കെടുത്തു.
വേങ്ങര മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലേക്ക് യു ഡി എഫ് സ്ഥാനാര്‍ഥികളായി
admin