പറപ്പൂർ പഞ്ചായത്ത് പാലാണി ഒമ്പതാം വാർഡിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി ജനാഭിലാഷം തേടിക്കൊണ്ടിരിക്കുന്ന എ.പി.ഷാഹിദ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
പഞ്ചായത്തിൽ നിന്നുള്ള മറ്റ് യു ഡി എഫ് സ്ഥാനാർത്ഥികളോടൊപ്പം വൻ ബഹുജന റാലിയോട് കൂടിയാണ് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചത്.
പ്രവർത്തന പരിചയവും ഇച്ഛാശക്തിയും കൈമുതലായുള്ള ഏ.പി.ഷാഹിദ കഴിഞ്ഞ തവണ ആറാം വാർഡിനെ പ്രതിനിധീകരിക്കുകയും വമ്പിച്ച വികസന മുന്നേറ്റം വാർഡിനു സമ്മാനിച്ച് പൊതു പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു.
പത്രികാ സമർപ്പണ വേളയിൽ വാർഡ് യു ഡി എഫ് ഭാരവാഹികളും പങ്കെടുത്തു.