മാറാക്കര എ.യു.പി സ്കൂളിൽ ഉർദു ദിനാഘോഷം പ്രൗഢമായി

കോട്ടക്കൽ: ലോക ഉർദു ദിനാഘോഷങ്ങളുടെ ഭാഗമായി മാറാക്കര എ.യു.പി.സ്കുളിൽ നടന്ന വിവിധ പരിപാടികൾ സമാപിച്ചു. സമാപന ചടങ്ങ് പി.ടി.എ പ്രസിഡൻ്റ് പ്രവീൺ.പി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു.

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും, ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഉർദു ഇനങ്ങളിൽ മികച്ച  പ്രകടനം കാഴ്ചവച്ചവർക്കും, പരീക്ഷയിൽ മികവ് തെളിയിച്ചവർക്കും സമ്മാനം നൽകി. 

മികച്ച ഉർദു അധാപകനുള്ള എം.ജി.പട്ടേൽ ദേശീയ അവാർഡ് ജേതാവ് പി.പി മുജീബ് റഹ്മാൻ മാസ്റ്ററെ ഗസൽ ഉർദു, ഹിന്ദി ക്ലബ്ബുകൾ ആദരിച്ചു. 

സ്റ്റാഫ് സെക്രട്ടറി ടി.പി.അബ്ദുൽ ലത്വീഫ്, എസ്.ആർ.ജി കൺവീനർ കെ.എസ്.സരസ്വതി, പി.വി.നാരായണൻ, ചിത്ര.ജെ.എച്ച്, സി.എം.നാരായണൻ, ഇ.എം.രജനി, അപർണ്ണ.പി, നിതിൻ.എൻ, സ്കൂൾ ലീഡർ ശ്രീലക്ഷ്മി, ഫൈഹ ഫാത്തിമ  എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാ പരിപാടികളും സന്ദേശ ജാഥയും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}