തേഞ്ഞിപ്പലം: ലെസ് കമ്പാരിസൺ, മോർ ലിവിങ് എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫ് ക്യാമ്പസ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് മലപ്പുറം വെസ്റ്റ് ജില്ലയിൽ തുടക്കമായി. ജില്ലാ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാലയിൽ
എഫ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വാദിഖ് നിസാമി തെന്നല നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ ഉവൈസ്, സൈനുൽ ആബിദ് തിരൂരങ്ങാടി എന്നിവർ സംസാരിച്ചു.
ജില്ലയിലെ നൂറിലധികം വിവിധ കോളേജുകളിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടക്കും . മൂല്യാധിഷ്ഠിത ക്യാമ്പസ് സംസ്‍കാരത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുകയാണ് കാമ്പയിൻ ലക്ഷ്യം വെക്കുന്നത്. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്തോടെ ജില്ലയിലെ നൂറിൽ പരം കാമ്പസുകളിൽ കൗൺസിൽ പൂർത്തിയായി ഭാരവാഹികൾ നിലവിൽ വരും.