കൊളപ്പുറം: 19-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഷീർ പുള്ളിശ്ശേരിയുടെ വസതിയിൽ വാർഡ് കോൺഗ്രസ് കൺവെൻഷൻ സംഘടിപ്പിച്ചു. വാർഡ് പ്രസിഡന്റ് റഷീദ് വെറ്റിലക്കാരൻ ആദ്യക്ഷനായി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി മണ്ഡലം സെക്രട്ടറിമാരായ അബൂബക്കർ കെ കെ, ഉബൈദ് വെട്ടിയാടൻ, കോൺഗ്രസ് കാരണവരായ പി പി അബുക്ക എന്നിവർ സംസാരിച്ചു.
വാർഡ് കോൺഗ്രസ് കൺവെൻഷനിൽ നൂറിലദികം പോർ സംബന്ധിച്ചു. വാർഡ് ജനറൽ സെക്രട്ടറി ഫൈസൽ കാരാടൻ സ്വാഗതവും അഷ്റഫ് കെ ടി നന്ദിയും പറഞ്ഞു.