തിരൂരങ്ങാടി: ഇലക്ട്രിഫിക്കേഷൻ വർക്കുകളിൽ തിരൂരങ്ങാടി നഗരസഭ നടത്തുന്ന സ്വജനപക്ഷപാത അഴിമതി ഓപ്പൺ ടെൻഡർ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണസമിതിയും സെക്രട്ടറിയും തമ്മിൽ നടന്ന വിവാദപരമായ വിയോജനക്കുറിപ്പും സിറാജ് വാർത്തയെത്തുടർന്ന് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനും ആം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് വിജിലൻസ് ഡയറക്ടർ തിരുവനന്തപൂരം പരാതി നൽകി.
നഗരസഭാ ഭരണം സ്തംഭിച്ചിരിക്കുകയാണന്നുo വിഷയങ്ങളിൽ അടിയന്തരമായി അന്വേഷണം നടത്തി ടെൻഡറുകളിലെ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കൻ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
തിരൂരങ്ങാടി നഗരസഭയിലെ ഇലക്ട്രിഫിക്കേഷൻ വർക്കുമായി അബ്ദുൽ റഹീം പൂക്കത്ത് 2023 ൽസമർപ്പിച്ച തെരുവുവിളക്ക് സംബന്ധമായ പരാതിയും, സോളാർ ലൈറ്റുമായി ബന്ധപ്പെട്ട പരാതിയും, ആശുപത്രി തീപിടുത്തവുമായി ബന്ധപ്പെട്ട പരാതിയും വിജിലൻസ് മുമ്പാകെ നിലനിൽക്കുന്നതും പുതിയ സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെ മുമ്പത്തെ പരാതികളുടെ അന്വേഷണവും ഊർജ്ജിതമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
നവംബർ മാസത്തോടെ നഗരസഭ ഭരണ സ്തംഭനത്തിലാ ആണെന്നും അടിയന്തര ഇടപെടൽ നടത്താൻ ചീഫ് സെക്രട്ടറിയടക്കം മേലുദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.