പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് അങ്കണവാടിയാക്കി മാറ്റിയ മുല്ലപ്പറമ്പ് അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ നിർവഹിച്ചു.
ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ലക്ഷ്മണൻ ചക്കുവായയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫസ്ന ആബിദ് സ്വാഗതം ആശംസിച്ചു. മുൻ വൈസ് പ്രസിഡന്റ് ഇ. കെ. സൈദുബിൻ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിന് ആശംസകളുമായി പഞ്ചായത്ത് മെമ്പർമാരായ ഉമൈബ ഉർശമണ്ണിൽ (ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), പി. ടി. റസിയ (വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), താഹിറ ടീച്ചർ (ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), കുഞ്ഞഹമ്മദ് മാസ്റ്റർ, എ.പി.ഷാഹിദ, അംജതാ ജാസ്മിൻ,ആബിദ,അബ്ദു റസാഖ് ബാവ, രമ്യ (ICDS സൂപ്പർവൈസർ), അഞ്ജന (AS) എന്നിവർ പങ്കെടുത്തു സംസാരിച്ചു.
അങ്കണവാടി ടീച്ചർ ബിന്ദു ചടങ്ങിന് നന്ദി അറിയിച്ചു. ചടങ്ങിൽ വാർഡിലെ LSS ജേതാക്കളെയും തുടർച്ചയായി ഏഴ് തവണ പഞ്ചായത്ത് കേരളോത്സവത്തിൽ ജേതാക്കളായ പുത്തനാറക്കൽ റേഞ്ചേഴ്സ് ക്ലബ്ബിനെയും ആദരിച്ചു.