പറപ്പൂർ: ഉണ്ണികൃഷ്ണൻ ചികിത്സാനിധിയിലേക്ക് വീണാലുക്കൽ പൗരസമിതി കൂട്ടായ്മ 100750 (ഒരു ലക്ഷത്തി എഴുന്നൂറ്റി അൻപത്) രൂപ ഉണ്ണികൃഷ്ണൻ ചികിത്സാ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ ഉണ്ണികൃഷ്ണൻ ചികിത്സാനിധി ഇന്നലെകൺവീനർ രഘു മാഷ്, ട്രഷറർ ടി അബ്ദുറസാഖ്,വീ ണാലുക്കൽ പൗര സമിതി ഉപദേശക സമിതി അംഗങ്ങളായ എൻ.സലാം ഹാജി, ഷരീഫ് ആലങ്ങാടൻ , കബീർ മാസ്റ്റർ. സി, ഫൈസൽ വാഴയിൽ വീണാലുക്കൽ പൗരസമിതി ട്രഷറർ ടി സിദ്ധീഖ്, സെക്രട്ടറി അൻസാരി വാഴയിൽ, എക്സിക്യൂട്ടീവ് അംഗം ഹംസ പുന്നക്കൽ, അലവി ടി കെ, ടിപി അലവിക്കുട്ടി, സെബാസ്റ്റ്യൻ മാസ്റ്റർ, ഇബ്രാഹിം എം, സുബ്രഹ്മണ്യൻ എം, മുള്ളൻ കുഞ്ഞിൻ, അഷ്റഫ് കെ കെ, മജീദ് പി, സാദിഖലി വാഴയിൽ, ഹസ്സൻകുട്ടി വിലങ്ങലിൽ തുടങ്ങിയവർ പങ്കെടുത്തു.