വേങ്ങര ആയുർവേദ ആശുപത്രിയുടെ നവീകരണ ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ആശുപത്രി വേങ്ങരയുടെ നവീകരണ ഉദ്ഘാടനം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ പി ഹസീന ഫസൽ നിർവഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ മൈമൂന എൻ ടി, സി പി അബ്ദുൽഖാദർ, അബ്ദുൽ മജീദ് മടപ്പള്ളി, ഉണ്ണികൃഷ്ണൻ എം പി, ജംഷീറ എ കെ, ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജിമോൾ പി, സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെമി കെ മുഹമ്മദ്, മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ഗഫൂർ കെ ഡോക്ടർ രശ്മി വി.എസ് എച്ച് എം സി അംഗങ്ങളായ അബ്ദുൽ കരീം ഹാജി ഫുക്രുദീൻ  കൊട്ടേക്കാട്ട് സാമൂഹ്യ പ്രവർത്തകരായ മംഗലശ്ശേരി സൈതലവി, സിയാദ് സി കെ, അർഷാദ് പുളിക്കൽ വേലായുധൻ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}