ഊരകം: കേരളത്തെ സമൃദ്ധിയുടെയും യഥാർത്ഥ വികസനത്തിന്റെയും പാതയിലേക്ക് നയിക്കാൻ വികസിത കേരളത്തിനായി ബിജെപി പ്രവർത്തകർ പ്രതിജ്ഞയെടുത്തു. സംസ്ഥാനത്തു നടന്നു വരുന്ന പ്രതിജ്ഞാ ദിനത്തിന്റെ ഭാഗമായി ബി ജെ പി ഊരകം പഞ്ചായത്തു കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം എ.പി.ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.ടി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
കെ.എം. മധുസൂദനൻ, വി.സി.സുരേഷ് നാരായണൻ, കെ.കെ. വേലായുധൻ, കെ.കെ.നാരായണൻ, പി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.