മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാകോഴ്‌സ് 19-ാം ബാച്ചിന്റെയും ഹയർസെക്കൻഡറി തുല്യത 10-ാം ബാച്ചിന്റെയും സമ്പർക്കപഠന ക്ലാസുകൾ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഞായറാഴ്ച ആരംഭിക്കും. പത്താംതരം തുല്യതയ്ക്ക് 1,184 പേരും ഹയർസെക്കൻഡറി തുല്യതയ്ക്ക് 2,038 പേരുമാണ് ജില്ലയിൽ രജിസ്റ്റർചെയ്തത്. രജിസ്റ്റർചെയ്ത പഠിതാക്കൾ ബന്ധപ്പെട്ട പ്രേരക്മാരിൽനിന്ന് രജിസ്‌ട്രേഷൻ കാർഡ് കൈപ്പറ്റി അവർക്ക് അനുവദിച്ച സമ്പർക്കപഠന കേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് സാക്ഷരതാമിഷൻ ജില്ലാ കോഡിനേറ്റർ പി.വി. ശാസ്തപ്രസാദ് അറിയിച്ചു. ഫോൺ: 9446630185.
തുല്യതാ ക്ലാസുകൾ 30 മുതൽ
admin
Tags
Malappuram