ഒ.കെ ഉസ്താദ് ഉറൂസ് മുബാറക് സമാപിച്ചു

ബഹ്റുൽ ഉലൂം ഒ.കെ സൈനുദ്ധീൻകുട്ടി മുസ്ലിയാർ 24-ാം ഉറൂസ് മുബാറക് സമാപിച്ചു. ഒതുക്കുങ്ങൽ മഖാം പരിസരത്ത് രാവിലെ ഒമ്പതിന് ബദ്റുസ്സാദാത്ത്സയ്യിദ് ഖലീൽ തങ്ങളുടെ നേത്യത്വത്തിൽ സിയാറത്തോടെ പരിപാടിക്ക് തുടക്കമായി. ഖമുൽ ഖുർആൻ പ്രാർത്ഥനക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉല
മ പ്രസിഡന്റ് റഈസുൽ ഉലമ ഇ.സുലൈമാൻ മുസ്ലിയാർ നേത്യത്വം നൽകി. തുടർന്ന് നടക്കുന്ന മൗലിദ് പരായണത്തിന് എളങ്കൂർ ഹൈദ്രോസ് മുത്തുകോയ തങ്ങൾ നേത്യത്വം നൽകി. 

അനുസ്മരണ സമ്മേളനം ഒ.കെ മൂസാൻകുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കെ.കെ അബ്ദുറഷീദ് മുസ്ലി
യാർ അനുസ്മണപ്രഭാഷണം നടത്തി.

കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, സയ്യി
ദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, ഒ.കെ അബ്ദുൽ ഹകീം മുസ്ലിയാർ, ഒ.കെ അബ്ദുറശീദ് മുസ്ലിയാർ, അലി ബാഖവി ആറ്റുപുറം, അലവി സഖാഫി
കൊളത്തൂർ, അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ, സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു.

ശേഷം നടന്ന പഠന സംഗമത്തിൽ ഒ.കെ അബ്ദുറഷീദ് മുസ്ലിയാരുടെ
അദ്ധ്യക്ഷതയിൽ അഹ്മദ് അബ്ദുള്ള അഹ്സനി ചെങ്ങാനി ആമുഖ പ്രഭാഷണം നടത്തി. “സൂഫിസം” എന്ന വിഷയത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി
ക്ലാസെടുത്തു. സമാപന പ്രാർഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ
സമാപന ദുആക്ക് നേത്യത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}