കൊളപ്പുറത്ത് ഇനി വളഞ്ഞ് സഞ്ചരിക്കേണ്ട

കൊളപ്പുറം: കൊളപ്പുറത്ത് അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽനിന്ന് നിലവിലെ മേൽപ്പാലത്തിലേക്കുള്ള അനുബന്ധറോഡിന്റെ ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി. ഇപ്പോൾ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽനിന്ന് നിലവിലെ മേൽപ്പാതയിലെത്താൻ പഴയപോലെ വളഞ്ഞു സഞ്ചരിക്കേണ്ടിവരില്ല.

ഈ ഭാഗത്ത് ദേശീയപാത അധികൃതർ വിമാനത്താവളം റോഡിന് നടുവിലൂടെ കോൺക്രീറ്റിൽ നിർമിച്ച ഡിവൈഡർ നാട്ടുകാരിടപെട്ട് പൊളിപ്പിക്കുകയും അനുബന്ധ റോഡിന്റെ പണി താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.

പിന്നീട് നാട്ടുകാരും കൊളപ്പുറത്തെ വിവിധ സംഘടനകളുടെ നേതാക്കളും ജില്ലാകളക്ടർക്ക് നിർമാണംകൊണ്ട് കൊളപ്പുറം ഭാഗത്തുണ്ടാവുന്ന യാത്രാപ്രശ്‌നങ്ങളുന്നയിച്ച് നിവേദനവും നൽകിയിരുന്നു. ആ ഭാഗത്താണ് ടാറിങ് പൂർത്തിയായത്.

എന്നാൽ, നേരിട്ട് മേൽപ്പാലത്തിലെത്തിയാലും തിരൂരങ്ങാടിയിലേക്ക് തിരിയുന്ന ഭാഗത്ത് ഇപ്പോഴും ഗതാഗതക്കുരുക്കാണ്. ഇതു പരിഹരിക്കാൻ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത കടന്നുപോകുന്നഭാഗത്ത് മേൽപ്പാലം നിർമിക്കണം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}