എആർ നഗർ: പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കാടേങ്ങൽ അബ്ദുൾ അസീസ് ഹാജി അധ്യക്ഷനായി. ഇ.ടി. മുഹമ്മദ് ബഷീർ എംപി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, ഹമീദ്, അലി അക്ബർ, ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ സ്ഥാനാർഥി പി.കെ. അസലു, തെങ്ങിലാൻ ഹംസ, പി.കെ. ഹംസ, പൂങ്ങാടൻ ഇസ്മായിൽ, സി.കെ. മുഹമ്മദ് ഹാജി, ഇബ്രാഹിംകുട്ടി കൊളക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എആർ നഗർ പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ
admin