ഇരിങ്ങല്ലൂർ: കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് പ്രൗഢമായി സമാപിച്ചു.
സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സ്വദഖ ഫണ്ട് ശേഖരണത്തിൻ്റെ യൂണിറ്റ് തല ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കുഞ്ഞഹമ്മദ് മാസ്റ്റർ നിർവഹിച്ചു.
ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് എസ്. വൈ.എസ് സാന്ത്വനം കോട്ടപ്പറമ്പ് യൂണിറ്റിൻ്റെ ഡയാലിസിസ് കാർഡ് വിതരണവും നടന്നു.
സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഏ.കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ് മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, പി സി എച്ച് അബൂബക്കർ സഖാഫി, ഏ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി.