നെടുങ്കണ്ടം: മലപ്പുറത്ത് നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത് ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പുത്തലാട്ട് ജുനൈദിനെയാണ് (25) നെടുങ്കണ്ടം പൊലീസിന്റെ സഹായത്തോടെ കോട്ടക്കല്‍ പൊലീസ് പിടികൂടിയത്.
മലപ്പുറം കോട്ടക്കല്‍ പറമ്പലങ്ങാടിയില്‍ വെച്ച് മലപ്പുറം പുത്തനത്താണി വീട്ടിലകത്ത് മുഹമ്മദ് ഫായീസിന്‍റെ (23) പണമാണ് കവർന്നത്. സംഭവത്തില്‍ ജുനൈദിന്‍റെ സഹോദരന്‍ ജവാദിനെ (22) നേരത്തെ കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് രാത്രി 10ന് കോട്ടക്കല്‍ പറമ്പലങ്ങാടി ക്ലബ് സുലൈമാനി എന്ന സ്ഥാപനത്തിന്റെ പരിസരത്താണ് കൊള്ള നടന്നത്. ജുനൈദ് മൂന്ന് വര്‍ഷം മുമ്പ് രാമക്കല്‍മേട്ടിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. ആ പരിചയത്തിലാണ് വീണ്ടും ഇവിടെ എത്തിയത്. കേസിലെ മൂന്നാം പ്രതി ഒളിവിലാണ്. കോട്ടക്കല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എൻ.റിഷാദലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാമക്കൽമേട്ടിലെത്തിയത്.