വേങ്ങര: 15-ാം വാർഡ് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ സ്ഥാനാർത്ഥി പി.കെ അസ്‌ലു, 15-ാം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥി കൈപ്രൻ ഉമ്മർ എന്നിവർ വലിയോറ ദാറുൽ മആരിഫ് അറബിക് കോളേജ് സന്ദർശിച്ചു. കോളേജ് പ്രിൻസിപ്പൽ ഒ.കെ.അബ്ദുൽ ഖാദർ ബാഖവി (ബാപ്പുട്ടി) മുസ്‌ലിയാർ, ഒ.കെ മൂസാൻ കുട്ടി മുസ്‌ലിയാർ, യു.അബ്ദുറഹീം മുസ്‌ലിയാർ കിടങ്ങഴി, മാനു മുസ്ലിയാർ, കെ.എം ബഷീർ ബാഖവി, കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാർ, ഒ.കെ സ്വാലിഹ് മുസ്‌ലിയാർ, എന്നിവരുടെ അനുഗ്രഹങ്ങൾ തേടി. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സമയം ചെലവഴിച്ച യു ഡി എഫ് സ്ഥാനാർത്ഥികൾ ഏറെ സന്തോഷകരമായ നിമിഷമായിരുന്നു എന്ന് പറഞ്ഞു. കൂടാതെ 15-ാം വാർഡ് ഹ്രദയ ഭൂമിയായ പുത്തനങ്ങാടിയിലും യു ഡി എഫ് സ്ഥാനാർത്ഥികളുടെ പര്യടനം നടന്നു. വാർഡിലെ വോട്ടർമാരെ നേരിട്ട് കണ്ടാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പി.കെ അസ്‌ലു, വാർഡ് സ്ഥാനാർത്ഥി കൈപ്രൻ ഉമ്മർ എന്നിവർ അനുഗ്രഹം തേടിയത്. ജില്ലാ മുസ്ലിം ലീഗ് നേതാവ് ഇസ്മായിൽ മുത്തേടം, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് നേതാവ് പി.കെ അലി അക്ബർ, പറങ്ങോടത്ത് അബ്ദുൽ അസീസ് (CM), ഇ.കെ മൊയ്‌ദീൻ കുട്ടി, പറങ്ങോടത്ത് ഹംസ, മുഹമ്മദലി പൂവഞ്ചേരി, എ.കെ.എ നസീർ, എ.കെ.പി നാസർ, അബ്ദുറഹ്മാൻ മാട്ടിൽ, എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, അഫ്സൽ കാവുങ്ങൽ, അമീൻ പന്തപ്പുലാൻ, എ.കെ ജംഷീദ്, അൻവർ മാട്ടിൽ, സുഹൈൽ, കൈപ്രൻ ഹമീദ്, റബീഹ് ഇ.കെ എന്നിവർ പങ്കെടുത്തു.
അനുഗ്രഹങ്ങൾ തേടി യു ഡി എഫ് സ്ഥാനാർത്ഥികൾ
admin