വേങ്ങര: വിസ്ഡം
വേങ്ങര മണ്ഡലം ഓറിയന്റേഷൻ ക്യാമ്പ് ദാറുസ്സലാം സലഫി സെന്ററിൽ അതിവിപുലമായി നടന്നു. ക്യാമ്പ്
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. ജാമിയഅൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി ക്യാമ്പിന് നേതൃത്വം നൽകി.
പ്രമുഖ പണ്ഡിതനും ജാമിയ അൽ ഹിന്ദ് പ്രൊഫസറുമായ ഹംസ മദീനി മുഖ്യപ്രഭാഷണം നടത്തി. ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ ഉടനീളം സൂക്ഷ്മത പാലിക്കണമെന്നും ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വവും നിർവഹിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഷ്റഫ് സാഹിബ് സൂചിപ്പിച്ചു.
ശാഖാ, മണ്ഡലം ഭാരവാഹികളും അനുഭാവികളും ഉൾപ്പെടെ നല്ലൊരു പങ്കാളിത്തം ക്യാമ്പിന് മാറ്റുകൂട്ടി. അടുത്ത മൂന്ന് വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖയും അത് നടപ്പിലാക്കാനുള്ള പ്ലാനിങ്ങുകളും മാതൃകാ മണ്ഡലവും ആക്കാനും യോഗത്തിൽ തീരുമാനമായി.
പ്രസ്തുത പരിപാടിയിൽ സാലിം കുറ്റൂർ സ്വാഗതവും കെ എം വലീദ് നന്ദിയും പ്രകാശിപ്പിച്ചു. അബ്ദുല്ലത്തീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു.