ആന്റിബയോട്ടിക് സാക്ഷരത ബോധവത്കരണവുമായി ആരോഗ്യവകുപ്പ്

മലപ്പുറം: ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീമായ ഉപയോഗം ഇല്ലാതാക്കാൻ മരുന്നുകടകൾ സന്ദർശിച്ച് ജീവനക്കാരെയും ഉപഭോക്താക്കളെയും ബോധവത്കരിച്ച് ആരോഗ്യവകുപ്പ്.

സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ബോധവത്കരണം നടത്തിയത്.

ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം, രോഗകാരികളായ സൂക്ഷ്മാണുക്കൾ പ്രതിരോധശേഷി നേടുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന അവസ്ഥയ്ക്ക് കാരണമാകും.

അനാവശ്യമായി ആന്റിബയോട്ടിക്കുകൾ നിർദേശിക്കുക, ഇവയുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം, ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് പൂർത്തിയാക്കാതിരിക്കുക, ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ സ്വയം ഉപയോഗം, മൃഗങ്ങൾക്കുള്ള ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം, ആന്റിബയോട്ടിക്കുകൾ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവയെക്കുറിച്ചാണ് ബോധവത്കരണം നടത്തിയത്.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. ഷിബുലാൽ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. മാത്യു ജെ. വാളംപറമ്പിൽ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ കെ.പി സാദിഖ് അലി, ഡി.എസ്. വിജയകുമാർ എന്നിവരടങ്ങുന്ന ജില്ലാ സംഘമാണ് പരിപാടിക്കു നേതൃത്വംനൽകിയത്.

മലപ്പുറം നഗരസഭാ പ്രദേശത്തെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണം നടത്തിയത്.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ പൊതുജനം ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി.കെ. ജയന്തി നിർദേശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}