വേങ്ങര: വലിയോറഭാഗത്ത് കൃഷിയിടത്തിലും തോട്ടത്തിലുമായി പന്നികളുടെ അക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. അത്തിയേക്കൽ ഉണ്ണി, കൊല്ലൻതൊടി ഖദീജ, കരുവാക്കൽനജീബിന്റെ മകൻ റസൽ, അഞ്ചു കണ്ടൻ ഫൗസിയ, ഒരു തമിഴ്‌നാട് സ്വദേശി എന്നിവർക്കാണ് പന്നിയുടെ കുത്തേറ്റത്. വലിയോറ പാടത്ത് പന്നി നിരവധി കാർഷികവസ്തുക്കളും നശിപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ വേങ്ങര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിയെ പിടികൂടണം എന്നാവശ്യപ്പെട്ട് വേങ്ങര പഞ്ചായത്ത് പതിനഞ്ചാം വാർഡംഗം എ.കെ. നഫീസ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനംനൽകി.