വേങ്ങര: ഇടത് ഭരണം കേരളത്തിന് ദുരിതകാലം സമ്മാനിച്ചൂവെന്നും വികസനം നടന്നത് യുഡിഎഫ് കാലത്താണെന്നും അഴിമതി കൊടികുത്തി വാഴുകയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഈ തിരഞ്ഞെടുപ്പിൽ ജനം ഇതിനെതിരേ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർഥി സംഗമവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ യുഡിഎഫ് ചെയർമാൻ പി.എ. ചെറീത് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, മണ്ഡലംലീഗ് പ്രസിഡന്റ് പി.കെ. അസ്‌ലു, ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ, കെപിസിസി സെക്രട്ടറി കെ.പി. അബ്ദുൽമജീദ്, കെ.എ. അറഫാത്ത്, നാസർ പറപ്പൂർ, എ.കെ.എ. നസീർ തുടങ്ങിയവർ പ്രസംഗിച്ചു.
തിരഞ്ഞെടുപ്പ് സർക്കാരിനെതിരായ വിധിയെഴുത്താവും -പി.കെ. കുഞ്ഞാലിക്കുട്ടി
admin