തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിതചട്ടം നിർബന്ധം

തിരൂരങ്ങാടി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹരിതചട്ടം കർശനമായി പാലിക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിന് തിരൂരങ്ങാടി നഗരസഭാ ഇലക്ഷൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കർശനമാക്കി.

മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിച്ച പിവിസി പ്ലസിൽ നിർമിച്ച ബോർഡുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്ത് നടപടികളെടുക്കുന്നതിനാണ് പരിശോധന. വ്യാഴാഴ്ച നടന്ന പരിശോധനയിൽ വിവിധ സ്ഥാനാർഥികളുടെ 15 ബോർഡുകൾ പിടിച്ചെടുത്ത് സ്ഥാനാർഥികൾക്ക് നോട്ടീസ് നൽകി.

മാർഗനിർദേശം പാലിക്കാത്ത പ്രിന്റിങ് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി സൂചിപ്പിക്കുന്ന ക്യുആർ കോഡ് ബോർഡുകളിൽ ഉണ്ടായിരിക്കണമെന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിൽപ്പെട്ടതാണ്. ഇത്തരത്തിൽ കോഡ് സ്ഥാപിക്കാത്ത ബോർഡുകളും പിടിച്ചെടുക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

ബോർഡുകൾ നഗരസഭയുടെ ചെലവിൽ നീക്കംചെയ്യുകയാണെങ്കിൽ ഒരു ബോർഡിന് 5000 രൂപ ഈടാക്കുകയും ഇത് സ്ഥാനാർഥിയുടെ പ്രചാരണത്തിൽ ചെലവാക്കാനുള്ള തുകയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

അനിയന്ത്രിതമായി ബോർഡ് സ്ഥാപിച്ചാൽ തുക വർധിക്കുകയും സ്ഥാനാർഥിയുടെ അയോഗ്യതയ്ക്കുതന്നെ കാരണമാകുമെന്നും അധികൃതർ അറിയിച്ചു. പൊതുസ്ഥലം കൈയേറി ബോർഡുകൾ സ്ഥാപിച്ചാലും നടപടികളുണ്ടാകും.

പരിശോധനയ്ക്ക് നഗരസഭാ ക്ലീൻ സിറ്റി മാനേജർ ടി.കെ. പ്രകാശൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ. മോഹൻദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ശ്രീജി, സി. അലിൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}