വേങ്ങര: വലിയോറ കച്ചേരിപ്പടി കുണ്ടൂർചോല ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപം, മഹാഗണപതിഹോമം തുടങ്ങിയവ നടന്നു. തന്ത്രി കുട്ടല്ലൂർ സുദീപ് നമ്പൂതിരി, കുറ്റാളൂർ കൃഷ്ണൻകുട്ടി സ്വാമി എന്നിവർ കാർമികത്വം വഹിച്ചു.
കെ.സി. ഗോപാലകൃഷ്ണൻ, സാൽ ബാബു, ടി.പി. വേലായുധൻ, പി. സജീവ്, വി. കൃഷ്ണൻ, കെ.സി. മണി, വി. വിശ്വനാഥൻ, പ്രജീഷ് പണിക്കർ, പി. അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.