വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ യു. ഡി. എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥി യു. സക്കീനയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചേറൂരിൽ നാട്ടു കാരണവർ പക്കിയൻ യൂസുഫ് ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുൽ സമദ് പോസ്റ്റർ പ്രകാശനം നടത്തിയ ചടങ്ങിൽ ചെറുവിൽ മുഹമ്മദ് കുട്ടി, കണ്ണേത്ത് സക്കീർ അലി, കൊടക്കല്ലൻ മുജീബ്,സി. അബ്ദുറഹിമാൻ കുട്ടി, പുനക്കത്ത് അബ്ദുൽ സമദ്, കെ. അബ്ദുൽ ലത്തീഫ് , അബ്ദുൽ കരീം ടി.പി എന്നിവർ സംസാരിച്ചു. നേരത്തെ നടന്ന കൺവെൻഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി, കണ്ണേത്ത് മൊയ്‌തീൻ കുട്ടി, കൺവീനർ തച്ചരുപടിക്കൽ അബ്ദുൽ സമദ് എന്ന ബാവ, സെക്രട്ടറി ചാക്കീരി അബ്ദുൽ റഹ്മാൻ കുട്ടി, ട്രഷറർ ഇബ്രാഹിം ഹാജി എന്നിവരെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരികളായി ടി. പി അബൂബക്കർ, കെ. പി മുഹമ്മദ് അലി എന്നിവരെയും തെരഞ്ഞെടുത്തു. കണ്ണേത്ത് ബാവ സ്വാഗതവും പി. ഫൈസൽ നന്ദിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
admin