വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഹസീന ഫസൽനാടിന് സമർപ്പിച്ചു.
ബാക്കിക്കയം റഗുലേറ്റർ പരിസരത്ത് വെച്ച് നടന്ന പ്രൗഢമായചടങ്ങിൽ വാർഡ് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു. ടാങ്ക് നിർമ്മാണത്തിന് സ്ഥലം സൗജന്യമായി നൽകിയ എട്ടുവീട്ടിൽ ആഷിഖിനെ പഞ്ചായത്ത് പ്രസിഡൻ്റ് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. പി.കെ. ഉസ്മാൻ ഹാജി,ടി. അലവിക്കുട്ടി, പാറക്കൽ ഹംസ, പാറക്കൽ സമദ്, ടി. കുഞ്ഞവറാൻ,ടി. ഹമീദലി, പാറക്കൽ ഉമ്മർ, പി.കെ. അബ്ദുറഹ്മാൻ , മടപ്പള്ളി ഫൈസൽ, എ.കെ. മുഫസ്സിർ, പാറക്കൽ അലി, ടി.സൈതലവി, കെ.മുസ്ഥഫ ഇ.വി. കരീം, പി.ഫവൽഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സംസ്ഥാനന്യൂ നപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് 56 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചാണ്പദ്ധതി പൂർത്തീകരിച്ചത്. കഴിഞ്ഞ 2024ജനുവരിയിലാണ് പദ്ധതിക്ക് ന്യൂനപക്ഷമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻതറക്കല്ലിട്ടത്. പദ്ധതിക്ക് ന്യൂനപക്ഷക്ഷേമവകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കണമെ ന്നാവശ്യപ്പെട്ട് വേ ങ്ങര ഗ്രാമപഞ്ചായ ത്ത് 17-ാം വാർഡ് മെമ്പർ യൂസുഫലി വലിയോറ പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ എ മുഖേന ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവി കൾക്കും നിവേദനം നൽകിയിരുന്നു. ന്യൂനപഷകമ്മീഷൻ ഉത്തരവിടുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഫണ്ടനുവദിച്ചത്.
ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായതോടെ പ്രദേശവാസികൾ വലിയ ആ ഹ്ലാദത്തിലും സന്തോഷത്തിലുമാണ്.