സംസ്ഥാന ഒളിമ്പിക്സ് , ജില്ലാ ശാസ്ത്രമേള പ്രതിഭകൾക്ക് സ്വീകരണം നൽകി


വേങ്ങര: അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ ഒളിംപിക്സ്  ഓവറോൾ ചാമ്പ‌്യൻമാരായ മലപ്പുറം ജില്ലാ ടീമലെ സബ് ജൂനിയർ 4 x 100 റിലെ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ചേറൂർ പി. പി ടി .എം ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി എം.ഷാനിബ് നെയും ,  ഷോട്പുട്ട് , സംസ്ഥാന അക്വാടിക്സ് , സോഫ്റ്റ് ബോൾ തുടങ്ങി വിവിധ മത്സരങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്തവരെയും , മലപ്പുറം ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ‌്യൻമാരായി സംസ്ഥാന തലത്തേക്ക് യോഗ്യത നേടിയ അഭീഷ്ണ സുനിൽ , റിൻഷ എന്നീ വിദ്യാർത്ഥികളെയും, ഐ ടി മേളയിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത റിംഷ അക്ബർ എന്ന വിദ്യാർത്ഥിയെയും 
വിജയാഘോഷത്തിന്റെ ഭാഗമായി വേങ്ങര വ്യാപാരി വ്യവസായിയും പൗരാവലിയും ചേർന്ന് സ്വീകരണം നൽകി.

ചടങ്ങിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പൗരാവലിയും , വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് ആദരിച്ചു. പരിപാടിയുടെ ഭാഗമായി വേങ്ങര പൗരാവലി പ്രതിഭകൾക്ക് സ്നേഹോപഹാരങ്ങൾ നൽകി. 

ചടങ്ങിൽ വ്യാപാരി വ്യവസായി വേങ്ങരയൂണിറ്റ് അബ്ദുൽ അസിസ് ഹാജി, എം കെ സൈനുദ്ധീൻ ഹാജി, ഇബ്രാഹിം വെട്ടിക്കാട്ടിൽ, 
യൂത്ത് വിംഗ് നേതാക്കളായ ജബ്ബാർ അരീകാടൻ, സഹൽ എന്നിവരും മറ്റു എക്സിക്യുട്ടിവ് അംഗങ്ങളും നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}