സംസ്ഥാന ഒളിമ്പിക്സ് , ജില്ലാ ശാസ്ത്രമേള പ്രതിഭകളെ അനുമോദിച്ച് ഇ.ടി മുഹമ്മദ് ബഷീർ എം പി

വേങ്ങര: അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ ഒളിംപിക്സ്  ഓവറോൾ ചാമ്പ‌്യൻമാരായ മലപ്പുറം ജില്ലാ ടീമലെ സബ് ജൂനിയർ 4x 100 റിലെ മത്സരത്തിൽ സ്വർണ്ണ മെഡൽ  നേടിയ ചേറൂർ പി. പി ടി .എം ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി എം.ഷാനിബ് നെയും ,  ഷോട്പുട്ട് , സംസ്ഥാന അക്വാടിക്സ് , സോഫ്റ്റ് ബോൾ തുടങ്ങി വിവിധ മത്സരങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്തവരെയും , മലപ്പുറം ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ‌്യൻമാരായി സംസ്ഥാന തലത്തേക്ക് യോഗ്യത നേടിയ അഭീഷ്ണ സുനിൽ , റിൻഷ എന്നീ വിദ്യാർത്ഥികളെയും, ഐ ടി മേളയിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത റിംഷ അക്ബർ എന്ന വിദ്യാർത്ഥിയെയും എം പി , ഇ.ടി മുഹമ്മദ് ബശീർ അനുമോദിച്ചു. 

കായിക, ശാസ്ത്ര മേഖലയിൽ പുതിയ കാലത്തെ കുട്ടികൾ ബഹുദൂരം മുന്നിലേക്ക് വരുന്നത് ആശാവഹമാണെന്നും ചേറൂരിലെ കുട്ടികൾ അതിന് മാതൃകയാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു 

വിജയാഘോഷത്തിന്റെ ഭാഗമായി വേങ്ങര അങ്ങാടിയിൽ വിജയാഘോഷ റാലിയും വേങ്ങര പൗരാവലിയുടെ സ്വീകരണവും നടന്നു. ചടങ്ങിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പൗരാവലിയും , വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് ആദരിച്ചു.

ചടങ്ങ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവ്വഹിച്ചു, പി.ടി എ പ്രസിഡണ്ട് ടി. അബബ്ദുൽ ഹഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ കെ പി അബ്ദുൽ അസീസ് സ്വാഗതം പറയുകയും , വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി . എ അബൂബക്കർ മാസ്റ്റർ , യതീം ഖാന സെക്രട്ടറിമാരായ കുട്ടി മൗലവി , ആവയിൽ സുലൈമാൻ , പൂക്കുത്ത് മുജീബ് , വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് പ്രസിഡണ്ട് പക്കിയൻ അസീസ് ഹാജി, പ്രിൻസിപ്പാൾ ഹനീഫ മാസ്റ്റർ , സലീം , എം കെ റസാഖ് ,എൻ.പി മുനീർ , കുഞ്ഞഹമ്മദ് ഫാറൂഖ് , സി ജൈസൽ , ഫൈസൽ കോട്ടക്കൽ , വി പി മുനീർ , സന്തോഷ് അഞ്ജൽ , കെ പി രാജേഷ് , പി ബിജു , പി മഞ്ചു എന്നിവർ അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}