'പുകയില വിൽപ്പന നിർത്തണം, ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു'എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ

തേഞ്ഞിപ്പലം: അനധികൃത പുകയില, പാൻമസാല ,ലഹരി ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് എളമ്പുലാശ്ശേരി എ എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി. കേന്ദ്ര വിദ്യാഭാസ വകുപ്പിന്റെ 'പുകയില രഹിത തലമുറക്ക്, ദ സ്കൂൾ ചലഞ്ച് എന്ന ക്യാംപെയന്റെ ഭാഗമായി സർവ്വ ശിക്ഷ കേരളയുടെ നിർദ്ദേശപ്രകാരം നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ അവബോധ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്.

പഞ്ചായത്ത് പരിധിയിൽ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപം വ്യാപകമാകുന്ന ലഹരി ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപന നിയന്ത്രിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കുട്ടികളും അധ്യാപകരും പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡൻ്റിന് ടി വിജിത്തിന് നേരിട്ട് നിവേദനം കൈമാറി. കുട്ടികളുടെ ആരോഗ്യവും ഭാവിയും മുൻ നിർത്തി ഇത്തരം വിൽപനക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ കുട്ടികൾ ആവശ്യപ്പെട്ടു.
കുരുന്നുകളുടെ ആവശ്യം ഗൗരവത്തോടെ കണ്ട പഞ്ചായത്ത് അധികൃതർ, സ്കൂളുകളുടെ 100 വാര ചുറ്റളവിലുള്ള എല്ലാ കടകളിലും ഉടൻ പരിശോധന നടത്തുമെന്നും ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. കുട്ടികളുടെ ഈ ധീരമായ ഇടപെടൽ തേഞ്ഞിപ്പലത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്.തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മിനി,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. സുലൈമാൻ, ഷേമ കാര്യസ്റ്റാന്റിംഗ് ചെയർപേഴ്സൺ നസീമ യൂനസ് സ്കൂൾ അധ്യാപകരായ പി മുഹമ്മദ് ഹസ്സൻ,എ ദീപു സുരേഷ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}